തേഞ്ഞിപ്പലം: സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫർമേഷന്‍ സയന്‍സ് ത്രിദിന ശിൽപശാല സംഘടിപ്പിച്ചു. സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പ്രഫ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം പ്രഫ. എം. മനോഹരന്‍, ഫാറൂഖ് കോളജ് കോമേഴ്‌സ് വിഭാഗം അസോ. പ്രഫ. ഡോ. ടി. മുഹമ്മദ് നിഷാദ്, ഡോ. സി. ശ്യാമിലി തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളിലെ വിവരവിശകലനത്തിനു സഹായകമായ സോഫ്റ്റ്വെയറുകളുടെ പരിശീലനം ലക്ഷ്യമാക്കിയുള്ള ശില്‍പശാല 24ന് സമാപിക്കും. MT VLKN 2 കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠന വിഭാഗം സംഘടിപ്പിച്ച ദേശീയ ശില്‍പശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.