പൊന്നാനി: പൊന്നാനിയിൽ താലൂക്ക് എമർജൻസി ഓപറേഷൻ സെന്‍റർ പ്രവർത്തനസജ്ജമാകുന്നു. താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ചാണ് എമർജൻസി ഓപറേഷൻ സെന്‍റർ പ്രവർത്തിക്കുക. സെന്‍ററിന്‍റെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. താലൂക്ക് ഓഫിസ് കെട്ടിടത്തിൽ റവന്യൂ വിഭാഗത്തിലെ മുറിയാണ് ഓഫിസിനായി സജ്ജീകരിക്കുന്നത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളിൽ താലൂക്ക് എമർജൻസി ഓപറേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച് പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇവിടെ നിന്ന് നേതൃത്വം നൽകും. വയർലെസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ എല്ലാ ഘട്ടത്തിലും വിവരങ്ങൾ ഈ കേന്ദ്രം വഴി കൈമാറാനാകും. അടിയന്തര ഘട്ടങ്ങളിൽ താലൂക്കിലെ വിവരവിനിമയ കേന്ദ്രമായാണ് സെന്‍റർ പ്രവർത്തിക്കുക. 24 മണിക്കൂറും ബന്ധപ്പെടാവുന്ന തരത്തിലാണ് കേന്ദ്രം സജ്ജമാവുന്നത്. വിഡിയോ കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ നേരത്തേതന്നെ എത്തിയിരുന്നു. നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. വൈദ്യുതി ജോലികൾ കൂടി പൂർത്തിയാക്കി വളരെ വേഗത്തിൽ താലൂക്ക് എമർജൻസി ഓപറേഷൻ സെന്‍ററിന്‍റെ പ്രവർത്തനം തുടങ്ങാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.