അംഗൻവാടിയിലേക്ക്​ കളിപ്പാട്ടങ്ങൾകൈമാറി

അംഗൻവാടിയിലേക്ക്​ കളിപ്പാട്ടങ്ങൾ കൈമാറി എടവണ്ണപ്പാറ: മപ്രം മുട്ടുങ്ങൽ അംഗൻവാടിയിലേക്ക്​ സന്നദ്ധസംഘടന കളിപ്പാട്ടങ്ങൾ കൈമാറി. 56 കുട്ടികൾക്ക് കളിക്കാൻ വെറും കട്ടകൾ മാത്രം ഉള്ള സാഹചര്യത്തിലാണ്​ 'നമ്മൾ' സന്നദ്ധസംഘടനയുടെ സഹായ ഹസ്തം. വാർഡ്​ അംഗം സുഹ്റ വെളുമ്പിലാംകുഴി കളിക്കോപ്പുകളുടെ വിതരണോദ്​ഘാടനം നിർവഹിച്ചു. മുഹമ്മദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരം ബുജൈർ, സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. കൃഷ്ണൻകുട്ടി, അപകടസ്ഥലത്ത് നിസ്തുല സേവനം നടത്തിയ നൗഷാദ് ബാവ, ടിട്ടു, കോവിഡ് കാലത്ത് രോഗികളെ ആശുപത്രികളിലെത്തിച്ച സന്നദ്ധ പ്രവർത്തകൻ ഷബീറലി പള്ളിപ്പറമ്പൻ, മികച്ച കർഷകൻ അസ്​ലം തങ്ങൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കബീർ എറക്കോടൻ, ത്വൽഹത്ത് മപ്രം, അഷ്റഫ് മപ്രം, കെ.കെ. മജീദ്, കെ.എം. കുട്ടി, മുഹമ്മദ്, ശബീർ പള്ളിപ്പറമ്പൻ, മുഹമ്മദലി ചീക്കപ്പള്ളി, കെ.ടി. ഗഫൂർ എന്നിവർ സംസാരിച്ചു. me anganavadi അംഗൻവാടിക്കുള്ള കളിക്കോപ്പുകൾ വാർഡ് മെംബർ സുഹ്റ വെളുമ്പിലാംകുഴി വിതരണം ചെയ്യുന്നു നൗഷാദ് ---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.