എഴുത്തുകാര്‍ നേരിന്റെ പക്ഷത്ത് നിൽക്കണം -ശൈഖ് മുഹമ്മദ് കാരകുന്ന് മോങ്ങം: നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന എഴുത്തുകാര്‍ക്കേ സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കാനാകൂ എന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. 'മുറ്റം' തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എഴുത്തുകാരുടെയും കുടുംബങ്ങളുടെയും സംഗമത്തല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വള്ളുവമ്പ്രം ഏരിയ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ എഴുത്തുകാരായ അശ്‌റഫ് സല്‍വ, സലീഖ് മോങ്ങം, ഹക്കീം മൊറയൂര്‍, ജമീല മുനീര്‍, ഫാത്തിമ തസ്ലിയ, ഖാലിദ് മോഴിക്കല്‍, സഫ തൃപ്പനച്ചി, ശരീഫ മണ്ണിശ്ശേരി, ഷഹര്‍ബാന്‍, ഗംഗന്‍ വെല്ലങ്കി, മായിന്‍കുട്ടി വാളപ്ര, ആയിശ നിമ എന്നിവര്‍ തങ്ങളുടെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങില്‍ അവരെ ആദരിക്കുകയും ചെയ്തു. ജലീല്‍ മോങ്ങം, ഹംസ മുണ്ടിതൊടിക എന്നിവര്‍ സംസാരിച്ചു. പടം me kdy 3 sangamam: ജമാഅത്തെ ഇസ്‌ലാമി വള്ളുവമ്പ്രം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.