ഫാത്തിമ ഷിറിൻ ഷാനയെ ആദരിച്ചു

പെരിന്തൽമണ്ണ: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശാസ്ത്രജ്ഞ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭൗതികശാസ്ത്ര ഗവേഷകയും പെരിന്തൽമണ്ണ അൽബാബ് കാമ്പസ് ഫോർ വിമെൻ പ്രിൻസിപ്പലുമായ ഡോ. എ.ടി. ഫാത്തിമ ഷിറിൻ ഷാനയെ അൽബാബ് ഫൗണ്ടേഷൻ ആദരിച്ചു. ജനറൽ കൺവീനർ കെ. സെയ്​തുട്ടി ഹാജി ഉപഹാരം നൽകി. ഷക്കീർ ആലിക്കൽ, എ.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, കെ.എം. റിയാസ് ഫൈസി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, എം. ഷമീദ്, വിദ്യാർഥിനി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വിദ്യാഭ്യാസ വർഷം മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഫാദില ബിരുദ സർട്ടിഫിക്കറ്റ് പ്രിൻസിപ്പൽ ഡോ. ഫാത്തിമ ഷിറിൻ ഷാന വിതരണം ചെയ്തു. Mcpmna 3 adarikkal ഡോ. ഫാത്തിമ ഷിറിൻ ഷാനക്ക്‌ അൽബാബ് ഫൗണ്ടേഷൻ ജനറൽ കൺവീനർ കെ. സെയ്തുട്ടി ഹാജി ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.