അരീക്കോട്: അരീക്കോട് ടൗൺ ടീം ആഭിമുഖ്യത്തിൽ ഫെബ്രുവരി 27 മുതലാരംഭിക്കുന്ന കുഞ്ഞിമാൻ എം.പി. മുഹമ്മദ് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ താൽക്കാലിക ഗാലറി നിർമാണം ആരംഭിച്ചു. ടൗൺ ടീം അരീക്കോടിന്‍റെ ആദ്യകാല താരങ്ങളായ കാഞ്ഞിരാല അബ്ദുസ്സമദ്, കെ.വി. മുഹമ്മദലി, കെ.വി. സൈനുൽ ആബിദ്, പൂവഞ്ചേരി അബ്ദുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ ഗാലറിയുടെ കാൽനാട്ടൽ നിർവഹിച്ചു. ചടങ്ങിൽ ടൂർണമൻെറ് കമ്മിറ്റി കൺവീനർ എം. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അഫീഫ് തറവട്ടത്ത്, വർക്കിങ് കൺവീനർ സി.ടി. മുനീർ ബാബു, അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പഴയകാല ഫുട്ബാൾ താരങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. PHOTO:അരീക്കോട്ടെ പഴയകാല ഫുട്ബാൾ താരങ്ങളുടെ നേതൃത്വത്തിൽ ഗാലറിയുടെ കാൽ നാട്ടൽ നിർവഹിക്കുന്നു PHOTO: ME ARKD FOOT BALL NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.