കിണറ്റില്‍ വീണ മാതാവിനും മകനും അഗ്നിരക്ഷാ സേന തുണയായി

കിണറ്റിൽ വീണ യുവതിക്കും മകനും അഗ്നിരക്ഷ സേന തുണയായി കൊണ്ടോട്ടി: അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവതിയെയും മകനെയും അഗ്നിരക്ഷ സേന രക്ഷിച്ചു. ഞായറാഴ്ച പുലര്‍ച്ചയാണ്​ പുളിക്കല്‍ പഞ്ചായത്തിലെ തുറക്കല്‍ ചെമ്മലപ്പറമ്പില്‍ ഹസീനയും (31), മകന്‍ മുഹമ്മദ് റസാനും (എട്ട്​) വീട്ടുവളപ്പിലെ കിണറ്റില്‍ വീണത്​. 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു. വീട്ടുകാര്‍ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഇവരെ പുറത്തെടുക്കാനായില്ല. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് സേനാംഗങ്ങളെത്തി സാരമായ പരിക്കുകളില്ലാതെ ഇരുവരെയും പുറത്തെത്തിച്ചു. അസി. സ്റ്റേഷന്‍ ഓഫിസര്‍ യു. ഇസ്മയില്‍ ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ബി. വിജയകുമാര്‍, ഫയര്‍ ഓഫിസര്‍മാരായ ഇ. രതീഷ്, എന്‍.പി. സജിത്ത്, മുഹമ്മദ് ഫാരിസ്, വി. വിബിന്‍, വി. അബ്ദുല്‍ മുനീര്‍, വി.പി. നിഷാദ്, ഹോം ഗാര്‍ഡ്മാരായ സി.വി. അശോക് കുമാര്‍, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.