യൂത്ത്‌ ലീഗ് ചിറക്​ സംഗമം

മലപ്പുറം: മുസ്​ലിം യൂത്ത്‌ ലീഗ് കോട്ടുപ്പാടം ശാഖ ചിറക് സംഗമം ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.കെ. നിസാര്‍ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കെ.വി. സക്കീര്‍, വി.എച്ച്. ആയിഷ ബാനു, വി.കെ.സി അബ്ദുറഹ്​മാന്‍, പി.എം.എ. സമീര്‍, സി. ബാവ, എം.കെ. മൂസ എന്നിവർ സംസാരിച്ചു. മലപ്പുറം: കുന്നുമ്മൽ ടൗൺ മുസ്​ലിം യൂത്ത് ലീഗ് ചിറക് സംഗമം എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് ഉദ്ഘാടനം ചെയ്തു. തറയിൽ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹസീം ചെമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മന്നയിൽ അബൂബക്കർ, യൂസുഫ് കൊന്നോല, ഹാരിസ് ആമിയൻ, ഫെബിൻ കളപ്പാടൻ, സുബൈർ മൂഴിക്കൽ, സമീർ കൂട്ടീരി, റഫീഖ് തറയിൽ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ സ്ഥിരസമിതി അധ്യക്ഷ സി.പി ആയിശാബി സമ്മാനദാനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.