കൊളത്തൂരിൽ അഗ്നിബാധ; ആറേക്കറിലെ മരങ്ങൾ കത്തിനശിച്ചു

കൊളത്തൂർ: പുന്നക്കാട് തുടിയാർ കോട്ടയിൽ മങ്കട ഗവ. കോളജിന് സമീപത്തെ ആറേക്കർ സ്ഥലത്ത് അഗ്നിബാധ. മരങ്ങളും പുൽക്കാടും കത്തിനശിച്ചു. ഞായറാഴ്ച രാവിലെ 11ഓടെയാണ് തീ പടർന്നത്. പെരിന്തൽമണ്ണയിൽനിന്ന്​ എത്തിയ അഗ്നിരക്ഷ സേനയും കൊളത്തൂർ പൊലീസും നാട്ടുകാരും ചേർന്ന് നാല് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. രാമപുരം സ്വദേശി പാത്തിക്കൽ ഹംസ ഹാജിയുടെ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. MC KLR1 Fire: കൊളത്തൂർ പുന്നക്കാട് തുടിയാർ കോട്ടയിൽ ഉണ്ടായ അഗ്നിബാധ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.