മലപ്പുറം: അരനൂറ്റാണ്ടിന്‍റെ ഫുട്ബാൾ ഓർമകളുമായി മലപ്പുറത്ത് വിവിധ തലമുറകളിലെ താരങ്ങൾ സംഗമിക്കുന്നു. മലപ്പുറം അസീസിന്‍റെ സ്മരണയിൽ മലപ്പുറം ഫുട്ബാൾ ലവേഴ്സ് ഫോറമാണ് സംഗമം ഒരുക്കുന്നത്. ഫെബ്രുവരി 27ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ ടൗൺഹാളിലാണ് (മലപ്പുറം അസീസ് നഗർ) പരിപാടി. രാജ്യത്തിനുവേണ്ടിയും സന്തോഷ് ട്രോഫിയിൽ വിവിധ സംസ്ഥാനങ്ങൾക്കുവേണ്ടിയും കളിച്ചവർ, യൂനിവേഴ്സിറ്റി, ആർമി, ജൂനിയർ, സബ് ജൂനിയർ സംസ്ഥാന താരങ്ങൾ, ജില്ല താരങ്ങൾ, റഫറിയിങ്ങിലും കളിയെഴുത്തിലും സംഘാടനത്തിലും പ്രാഗത്ഭ്യം തെളിയിച്ചവർ തുടങ്ങി ഫുട്ബാളിനോട് ഇഴചേർന്ന് നടന്നവർ പരിപാടിയിൽ സംബന്ധിക്കും. കവാത്തുപറമ്പ് എന്നറിയപ്പെട്ടിരുന്ന കോട്ടപ്പടി മൈതാനമാണ് മലപ്പുറത്തെ താരങ്ങളുടെ ആദ്യ പരിശീലനക്കളരി. 'കവാത്തുപറമ്പിലെ കളിക്കൂട്ടം' എന്നാണ് സംഗമത്തിന് പേരിട്ടിരിക്കുന്നത്. മലപ്പുറം നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന യോഗത്തിൽ മുൻ ജില്ല സീനിയർ ഫുട്ബാൾ താരവും ഗവ. കോൺട്രക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ അക്‌ബർ പൂക്കോട്ടൂർ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ സൂപ്പർ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഉപ്പൂടൻ ഷൗക്കത്ത്, പി. മുഹമ്മദലി, സി. സുരേഷ്, എം.എ. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. .................... പടം: mmrs1 kavath പോസ്റ്റർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.