ഭരണകൂടങ്ങളും നീതിപീഠങ്ങളും തുല്യനീതി ഉറപ്പാക്കണം -എം.എസ്.എം

പുളിക്കല്‍: ഭരണഘടനപരമായ അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് അപലപനീയമാണെന്നും തുല്യ നീതി ഉറപ്പാക്കാന്‍ ഭരണകൂടങ്ങളും നീതിപീഠങ്ങളും തയാറാകണമെന്നും എം.എസ്.എം സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്‌ലിം ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാന്‍, ട്രഷറര്‍ അമീന്‍ അസ്​ലഹ്, ഉപാധ്യക്ഷരായ അബ്ദുൽ ഹസീബ് സ്വലാഹി, ജവാദ് സ്വലാഹി, സെക്രട്ടറിമാരായ സുബൈര്‍ സുല്ലമി, നവാസ് സ്വലാഹി, ഷഫീഖ് ഹസ്സന്‍ അന്‍സാരി, ഇത്തിഹാദ് സലഫി, അലി ഫറഹാന്‍ എന്നിവര്‍ സംസാരിച്ചു. പടം mpg kdy 1 msm: എം.എസ്.എം സംസ്ഥാന നേതൃസംഗമം കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.