'കാക്കാത്തോട് പാലം പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണം' നിലമ്പൂർ: പാണ്ടിക്കാട് കാക്കാത്തോട് പാലം പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും പ്രവൃത്തി നടക്കുന്നതിനാൽ സമീപത്തുണ്ടാക്കിയ താൽക്കാലിക അപ്രോച്ച് റോഡ് വഴി ഭാര ലോറികൾക്ക് നിരോധനം ഏർപ്പെടുത്തണമെന്നും നിലമ്പൂർ താലൂക്ക് ബസ് ഓപറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ആവശ‍്യപ്പെട്ടു. ഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ പ്രവൃത്തി നടക്കുന്നതറിയാതെ ഇതുവഴി വന്ന് അപ്രോച്ച് റോഡിൽ കയറാൻ ഏറെ സമയം എടുക്കുകയാണ്. ഇത് കാരണം ബസുകളടക്കമുള്ള വാഹനങ്ങൾ ഏറെ സമയം ഗതാഗതക്കുരുക്കിൽപെടുകയാണ്. രോഗികളടക്കമുള്ള യാത്രക്കാർ ഇതിനാൽ പ്രയാസപ്പെടുന്നുണ്ട്. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുകയും ഭാരവാഹനങ്ങളെ മറ്റുവഴി തിരിച്ചുവിടുകയും ചെയ്യണമെന്നാവശ‍്യപ്പെട്ട് അസോസിയേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നിലമ്പൂരിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് മുസ്തഫ കളത്തുംപടിക്കൽ അധ‍്യക്ഷത വഹിച്ചു. സെക്രട്ടറി നിയാസ് ചാലിയാർ, യൂനുസ് മഞ്ചേരിക്കാട്ടിൽ, ദിൽഷാദ് കാക്കപ്പാറ, മുനീർ കൈതക്കോടൻ, ഫിറോസ് ബാബു എരഞ്ഞിക്കൽ, ഹംസ കടൂരൻ, ജലീഷ് വരിക്കോടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.