ദേശീയപാത വികസനം: പാലങ്ങളുടെ പൈലിങ് തുടങ്ങി

കുറ്റിപ്പുറം: ദേശീയപാത വികസന ഭാഗമായി ജില്ലയിൽ നിർമിക്കുന്ന പാലങ്ങളുടെ പൈലിങ് പ്രവൃത്തികൾ ആരംഭിച്ചു. കുറ്റിപ്പുറം ഭാരതപ്പുഴക്ക് കുറുകെയും വളാഞ്ചേരി വെട്ടിച്ചിറയിലും നിർമിക്കുന്ന പാലങ്ങളുടെ പൈലിങ് പ്രവൃത്തികളാണ് ഞായറാഴ്ച വൈകീട്ട് മൂന്നോടെ ആരംഭിച്ചത്. കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ ഇരുവശത്തേക്കുമായി മൂന്ന്​ വീതം ട്രാക്കുകളോടെയുള്ള സംവിധാനമാണ് ഒരുക്കുന്നത്. നിലവിലെ രണ്ടുവരി പാലം എറണാകുളം ഭാഗത്തേക്കുള്ള മൂന്ന്​ ട്രാക്കുകളിൽ രണ്ടെണ്ണമായി ഉപയോഗിക്കും. മിനി പമ്പയിലെ പാർക്കിങ് സ്ഥലത്തുകൂടിയാണ് പുതിയ പാലം വരുന്നത്. അപ്രോച്ച് റോഡ് അടക്കമുള്ള ഭാഗങ്ങളിലെ നിലമൊരുക്കലും മണ്ണ്​ പരിശോധനയും പൂർത്തിയാക്കി. പാലത്തിന്റെ അന്തിമ ഡിസൈൻ തയാറായതോടെയാണ് പൈലിങ് ആരംഭിച്ചത്. കാലവർഷത്തിന് മുമ്പ്​ പൈലിങ് ജോലികൾ ആരംഭിക്കാനാണ് തീരുമാനം. തർക്കം നിലനിൽക്കുന്ന ഭൂമി കലക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചു. Photo MPW KTPM: കുറ്റിപ്പുറം ഭാരതപ്പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ പൈലിങ് പ്രവൃത്തി തുടങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.