കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

എരുമപ്പെട്ടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കടങ്ങോട് കരുവാടിയിൽ വീട്ടിൽ മോഹൻകുമാറിനാണ് (56) പരിക്കേറ്റത്​. ഇയാളെ ആദ്യം മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ എരുമപ്പെട്ടി കടങ്ങോട് റോഡ് ജങ്​ഷനു സമീപം മെയിൻ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആക്ട്സ് പ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.