വി ഹെൽപ് ഗ്രൂപ് കൃഷി കൂട്ടായ്മ

ചാവക്കാട്: വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെ വി ഹെൽപ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ കൃഷി 2022 കൂട്ടായ്മ സംഘടിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി. സത്താർ പൊതുപ്രവർത്തകൻ ആർ.വി. അബ്ദുറഹീമിന് പച്ചക്കറിത്തൈ നൽകി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ ഫിറോസ് പി. തൈപറമ്പിൽ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.പി.എ. റഷീദ്, വി ഹെൽപ് ഗ്രൂപ് ചെയർമാൻ നൗഷാദ് അഹമ്മു, സംസ്ഥാന മലയാള പുരസ്കാര ജേതാവ് അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. എൻ.കെ. അബ്ദുൽ ഖാദർ, കെ.വി. റഫീഖ്, ആരിഫ് പറയരിക്കൽ, സ്റ്റീഫൻ, നാസിം നൗഷാദ്, നസീർ കൊളാടി, നഫീ നൗഷാദ്, ഷഫീക്ക്, നിസാം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.