'ജിയോ ബാഗുകൾക്ക് പകരം ശാസ്ത്രീയമായ കടൽഭിത്തികൾ നിർമിക്കണം'

ചാവക്കാട്: രൂക്ഷമായ കടലാക്രമണം നടക്കുന്ന താലൂക്കിലെ തീരദേശത്ത് കടലാക്രമണത്തെ പ്രതിരോധിക്കാൻ ജിയോ ബാഗുകൾക്ക് പകരം ശാസ്ത്രീയമായ കടൽഭിത്തികൾ നിർമിക്കണമെന്ന് ചാവക്കാട് താലൂക്ക് വികസന സമിതിയിലെ ടി.എൻ. പ്രതാപൻ എം.പിയുടെ പ്രതിനിധിയും ജില്ല കോൺഗ്രസ് കമ്മിറ്റി അംഗവുമായ ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ജിയോ ബാഗുകൾകൊണ്ട് ലക്ഷങ്ങൾ ചെലവിട്ട് പ്രതിരോധം തീർക്കുന്നതിനു പകരം പഠനങ്ങൾ നടത്തി ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമിക്കണം. സർക്കാർ ഖജനാവിൽനിന്ന്​ കോടിക്കണക്കിന് രൂപയാണ് വർഷാവർഷങ്ങളിൽ കടൽക്ഷോഭം തടയാനായി ചെലവഴിക്കുന്നത്. എന്നാൽ, നിലവിലെ ജിയോ ബാഗ് പ്രതിരോധം കാര്യക്ഷമമല്ലായെന്ന് കടലോരവാസികൾ ആക്ഷേപമുന്നയിച്ച സാഹചര്യത്തിൽ കൃത്യമായ ശാസ്ത്രീയ പഠനം നടത്തി നൂതന മാർഗങ്ങളുപയോഗിച്ച് കടലോരത്തെ കടൽക്ഷോഭ ഭീഷണി നേരിടാൻ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും ജനപ്രതിനിധികളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.