പെരിന്തൽമണ്ണ മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തുകളിലും തുല്യത പഠന കേന്ദ്രം തുടങ്ങും

പെരിന്തല്‍മണ്ണ: എസ്.എസ്.എല്‍.സി, പ്ലസ്ടു തുല്യതാ പഠന കേന്ദ്രങ്ങളും പഠിതാക്കളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിനും ഈ രംഗത്ത് കൂടുതല്‍ ജേതാക്കളെ സൃഷ്ടിക്കുന്നതിനും തീരുമാനമായി. നജീബ് കാന്തപുരം എം.എല്‍.എയുടെ അധ്യക്ഷതയിൽ സാക്ഷരത പ്രെരകുമാരുടെ യോഗം ചേർന്ന് അവലോകനം നടത്തി. നിലവിൽ എട്ടു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്ള പെരിന്തൽമണ്ണ ബ്ലോക്കിൽ ഹയർ സെക്കൻഡറിക്ക്‌ അഞ്ചും എസ്.എസ്.എസ്.എൽ.സിക്ക്‌ മൂന്നും തുല്യത പഠന കേന്ദ്രങ്ങൾ മാത്രമാണുള്ളത്​. ഇക്കാരണത്താൽ രജിസ്റ്റർ ചെയ്താലും പഠിതാക്കൾക്ക് ക്ലാസ് നൽകാൻ കഴിയുന്നില്ല. കൂടുതല്‍ പഠിതാക്കളെ കണ്ടെത്തുന്നതിനായി വാര്‍ഡുതലങ്ങളില്‍ പ്രത്യേക സർവേ നടത്തും. നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും തുല്യതാ പഠനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി അടുത്ത മാസം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം വിളിക്കും. പ്രേരകുമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുന്നതിനും കൃത്യമായി ലഭ്യമാക്കുന്നതിനും സർക്കാറിൽ ആവശ്യപ്പെടും. ബ്ലോക്ക് പ്രസിഡന്‍റ്​ എ.കെ. മുസ്തഫ, ബ്ലോക്ക് കോ ഓഡിനേറ്റർ രമാദേവി, അഷ്‌റഫ്, പി.ടി. സക്കീര്‍ എന്നിവർ സംസാരിച്ചു. ചിത്രം... Mc pmna 4 sakshararha yogam പെരിന്തല്‍മണ്ണയിൽ സാക്ഷരത പ്രേരക്മാരുടെ യോഗത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.