ആറു മാസത്തിനകം യാഥാര്‍ഥ്യമാകും തിരൂര്‍: താഴെപ്പാലത്തെ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. നിലവില്‍ സ്റ്റേഡിയം ഭാഗത്തെ അപ്രോച്ച് റോഡിന്റെ സുരക്ഷ ഭിത്തി നിര്‍മാണമാണ് നടക്കുന്നത്. ഇവിടെ മണ്ണിട്ടുയര്‍ത്തി ടാർ ചെയ്യുന്നതോടെ ആറ് മാസത്തിനകം പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. 1.78 കോടി രൂപ ചെലവഴിച്ചാണ് ഇരുവശങ്ങളിലെയും അപ്രോച്ച് റോഡിന്റെ നിര്‍മാണം നടക്കുന്നത്. 4.4 കോടി ചെലവിട്ടാണ് പാലം നിര്‍മിച്ചത്. അപ്രോച്ച് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് പാലം തുറന്നു നല്‍കുന്നതോടെ ചമ്രവട്ടം പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.