'കക്ഷിരാഷ്ട്രീയത്തിന്‍റെ കെടുതികൾ' പ്രകാശനം ചെയ്തു

വളാഞ്ചേരി: നിർഭയമായ എഴുത്തുകൾക്കും നിലപാടുകൾക്കും വർത്തമാനകാലത്ത് പ്രസക്തിയേറുകയാണെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. വളാഞ്ചേരി സ്വദേശിയും എഴുത്തുകാരനുമായ മാനവേന്ദ്രനാഥിന്‍റെ 'കക്ഷിരാഷ്ട്രീയത്തിന്‍റെ കെടുതികൾ' പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.ടി ജലീൽ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. യോഗം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാന്‍ അഷ്​റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ടി.കെ. സെയ്താലിക്കുട്ടി, ഡോ. എൻ. മുഹമ്മദലി, വി.പി.എം. സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, ഡോ. സി.എം. റിയാസ്, മാനവേന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.