കൃഷിഭവനുകൾ വഴി നാളികേരം സംഭരിക്കണം -സ്വതന്ത്ര കർഷക സംഘം

തിരൂർ: പ്രതിസന്ധിയിലായ നാളികേര കർഷകർക്ക് ആശ്വാസമായി കൃഷിഭവനുകൾ വഴി നാളികേരം സംഭരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം തിരൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ പി.പി. യൂസുഫലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഇ.പി. മൊയ്തീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ. ഹൈദ്രോസ് ഹാജി മുഖ്യപ്രഭാഷണം നടത്തി. എ. അബ്ദുറസാഖ് മാസ്റ്റർ, എം.ടി. അസൈനാർ, അബ്ദുൽ കരീം, പി.വി. സമദ്, സി.പി. നാസർ, മുഹമ്മദ്, സി.കെ. അബ്ദുറഹ്മാൻ, എം.ടി. അബ്ദുറഹ്മാൻ, എം.കെ. യൂസുഫ് ഹാജി എന്നിവർ സംസാരിച്ചു. കർഷക സംഘം മുനിസിപ്പൽ വൈസ് പ്രസിഡന്‍റ്​ ചെമ്പ്ര എൻ. ഹംസക്കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.