ഏറനാട് അഗ്രികള്‍ചറല്‍ കോഓപറേറ്റിവ് സൊസൈറ്റി ഇന്ന് പ്രവര്‍ത്തനം തുടങ്ങും മഞ്ചേരി: ഏറനാട് അഗ്രികള്‍ചറല്‍ കോഓപറേറ്റിവ് സൊസൈറ്റി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാര്‍ഷിക സംസ്കാരത്തെ വളര്‍ത്തിയെടുക്കലാണ് സംഘത്തിന്‍റെ ലക്ഷ്യം. മഞ്ചേരി നഗരസഭ, പുല്‍പ്പറ്റ, തൃക്കലങ്ങോട്, പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പ്രവര്‍ത്തന മേഖല. കാര്‍ഷിക ലോണ്‍, ഗുണനിലവാരമുള്ള തൈകള്‍, കാര്‍ഷിക പരിശീലനം ലഭിച്ച തൊഴിലാളികളുടെ സേവനം, ജൈവമാലിന്യ സംസ്കരണ പ്ലാൻറ്, ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സംവിധാനങ്ങള്‍, കാര്‍ഷിക വിദ്യാഭ്യാസം നല്‍കുക, കൃഷി ചെയാന്‍ ജനങ്ങളെ സജ്ജരാക്കുക, പഴ- ഫലവര്‍ഗ തോട്ടങ്ങള്‍ വെച്ച് പിടിപ്പിച്ച് കൊടുക്കാനും സംഘം സഹായം നല്‍കും. വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുക, കാലാവസ്ഥക്ക് അനുയോജ്യമായതും നല്ല വില കിട്ടുന്നതുമായ 500പരം ഇനങ്ങള്‍ പഴ- ഫലവര്‍ഗങ്ങള്‍ കൃഷി ചെയും. പശു, ആട്, കോഴി, കാട, താറാവ്, മത്സ്യം കൃഷി പ്രോത്സാഹനത്തിലൂടെ തൊഴില്‍ കണ്ടെത്താനും വരുമാനമുണ്ടാക്കാനുമുള്ള സഹായങ്ങളും സൗകര്യങ്ങളും സൊസൈറ്റി ഉറപ്പാക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡൻറ് അസയിന്‍ കാരാട്ട്, വൈസ് പ്രസിഡൻറ് കെ. ഉബൈദ്, ഓണററി സെക്രട്ടറി സി.കെ. സുരേഷ്ബാബു, ഡയറക്ടര്‍മാരായ ടി. അബ്ദുല്‍സലാം, യു. ഷാജഹാന്‍, മനോജ് കരിക്കാട്, ടി. കദീജ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.