വാഴക്കാട് 'ഹരിത ഗ്രാമം' രണ്ടാം ഘട്ടം പൂർത്തീകരിച്ചു സമ്പൂർണ ശുചിത്വ ഗ്രാമത്തിലേക്ക് ഒരു പടി കൂടി വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് 'സമ്പൂർണ ശുചിത്വ ഗ്രാമം' എന്ന പദവിയിലേക്ക് ഒരു പടി കൂടി അടുത്തു. 'ഹരിത ഗ്രാമം' അജൈവ മാലിന്യ നിർമാർജന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പൂർത്തീകരിച്ചത്. ഹരിത കർമ സേന സംവിധാനത്തെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിവരുന്നത്. ഒന്നാം ഘട്ടത്തിൽ പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളുമാണ് ശേഖരിച്ചത്. പാഴ്വസ്തുക്കളും റിജക്ടഡ് മാലിന്യങ്ങളുമാണ് രണ്ടാം ഘട്ടത്തിൽ ശേഖരിച്ചത്. ഇനി ഒരു ഘട്ടം കൂടിയുണ്ട്. വീടുകളിൽ നിന്ന് 50 രൂപ യൂസർ ഫീസ് ഈടാക്കിയാണ് മാലിന്യ ശേഖരണം. മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരണ കമ്പനികളിലേക്ക് കയറ്റിയയക്കുകയാണ് ചെയ്യുക. രണ്ട് മാസത്തിലൊരിക്കലാണ് വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുക. മാലിന്യങ്ങൾ തരംതിരിക്കാൻ ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിലും മിനി യൂനിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പഞ്ചായത്തിലെ മുഴുവൻ അഴുക്കുചാലുകളും പരിസരങ്ങളും തുടർച്ചയായി വൃത്തിയാക്കുന്നതിനുള്ള പദ്ധതികളും പഞ്ചായത്തിൽ നടപ്പാക്കി വരുന്നുണ്ട്. ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ കിണർ റീചാർജ്, റിപ്പയർ, പമ്പ് സെറ്റുകൾ സ്ഥാപിക്കൽ എന്ന പേരിൽ മറ്റൊരു പദ്ധതിയും ഗ്രാമപഞ്ചായത്ത് നേരിട്ട് ശുചിത്വ കിണർ എന്ന പേരിൽ 200 കുടുംബങ്ങൾക്ക് വേറിട്ടൊരു പദ്ധതിയും നടപ്പാക്കിവരുന്നുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഴുക്കുചാലുകൾ, ശുചിത്വ കിണർ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി വരുന്നു. me lori malinyam ഹരിത കർമസേന വീടുകളിൽനിന്നു ശേഖരിച്ച മാലിന്യങ്ങൾ കയറ്റിയയക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.