വാഴക്കാട്: വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക അറബിക് അധ്യാപകൻ കെ.പി. സഹൽമുബാറകിന് സ്കൂൾ സ്റ്റാഫ് കൗൺസിൽ . പ്രധാനാധ്യാപകൻ പി. മുരളീധരൻ സ്കൂൾ അറബിക് ക്ലബിന്റെ ഉപഹാരം സമർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജി. മൂസ, ഉപ പ്രധാനാധ്യാപിക എം. നഫീസ, മജീദ് കൂളിമാട്, ബി.പി.എ. ബശീർ, പി. സക്കീർ ഹുസൈൻ, ഇ. സഫിയ്യ എന്നിവർ സംബന്ധിച്ചു. പള്ളി ശ്മശാനത്തിൽ തീ പടർന്നു കാരാട്: തിരുത്തിയാട് മണക്കൂത്ത് ജുമാമസ്ജിദ് ശ്മശാനത്തിൽ അടിക്കാടിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വ്യാപകമായി തീ പടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപെട്ട ഉടൻ സമീപ വാസികളും സിവിൽ ഡിഫൻസ് വളന്‍റിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷ സേനയുമെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. me masjid thee pidichappole തിരുത്തിയാട് മണക്കൂത്ത് ജുമാമസ്ജിദ് ശ്മശാനത്തിൽ അടിക്കാടിന് തീ പിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.