പന്നി ശല്യം രൂക്ഷം: പൂക്കോട്ടൂരില്‍ കര്‍ഷകര്‍ കളമൊഴിയുന്നു

പന്നി ശല്യം രൂക്ഷം: പൂക്കോട്ടൂരില്‍ കര്‍ഷകര്‍ കളമൊഴിയുന്നു പൂക്കോട്ടൂര്‍: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പൂക്കോട്ടൂര്‍ മേഖലയില്‍ കര്‍ഷകര്‍ കൃഷി അവസാനിപ്പിക്കുന്നു. അറവങ്കര, മുണ്ടിത്തൊടിക, പള്ളിമുക്ക് മേഖലകളിലെ നെല്‍കൃഷിയാണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നത്. രാത്രിയും പുലര്‍ച്ചയുമായി കാവലിരുന്നു വിളകള്‍ സംരക്ഷിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പന്നി ശല്യം പരിഹരിക്കാന്‍ കൃഷി വകുപ്പും വനം വകുപ്പും സംയുക്തമായുള്ള നടപടികള്‍ വൈകുകയാണ്. 25 മുതൽ 50 ഏക്കര്‍ വരെയുള്ള വയലിലാണ് വിവിധ പാടശേഖര സമിതികളുടെ ആഭിമുഖ്യത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്. നെല്‍കൃഷിയാണ് മേഖലയില്‍ പ്രധാനമായും നടക്കുന്നത്. ബാങ്കുകളില്‍നിന്നു വായ്പയെടുത്തും മറ്റും കൃഷിയിറക്കിയിട്ടുള്ള കർഷകരെ അര്‍ധരാത്രിയോടെ എത്തുന്ന പന്നിക്കൂട്ടം കണ്ണീരിലാക്കുന്ന അവസ്ഥയാണുള്ളത്​. നെല്‍കൃഷിക്കു ശേഷം വയലുകളില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്ന രീതിയാണ് മേഖലയിലെ കര്‍ഷകരുടേത്​. പന്നി ശല്യം മൂലം കൃഷി അവസാനിപ്പിക്കാനാണ്​ പലരുടെയും തീരുമാനം. നൂറോളം കര്‍ഷകരാണ് രംഗം വിടാന്‍ ഒരുങ്ങുന്നത്. ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരായി തിരഞ്ഞെടുത്തവരും ഇതില്‍ ഉള്‍പ്പെടും. ലൈസന്‍സുള്ള തോക്ക്​ ഉപയോഗിച്ചു പന്നികളെ വകവരുത്താന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സാധാരണക്കാരായ കര്‍ഷകര്‍ക്ക് തോക്കടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ നിലവിലില്ല. കാട്ടുപന്നികള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നതും മേഖലയില്‍ പതിവാണ്. പ്രദേശത്തെ മലകളിലും മറ്റും തമ്പടിക്കുന്ന പന്നികളെ കാട്ടിലേക്ക് തിരികെ വിടാനുള്ള നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. വീട്ടു കിണറുകളില്‍ വരെ പന്നിക്കൂട്ടങ്ങള്‍ ചാടുന്നതും രാത്രിയാത്രികരെ ആക്രമിക്കുന്നതും മേഖലയില്‍ പതിവാണ്. പടം me kdy 1 krishi: പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ കാട്ടുപന്നികള്‍ നശിപ്പിച്ച നെല്‍പാടം note: നന്നായി നൽകാവുന്നത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.