ഒടുവിൽ ഡോക്ടേഴ്സ് കോളനി റോഡിന് ശാപമോക്ഷം നവീകരണം ഞായറാഴ്ച ആരംഭിക്കും മഞ്ചേരി: ദിനംപ്രതി നിരവധി യാത്രക്കാർ ആശ്രയിക്കുന്ന മഞ്ചേരി ഡോക്ടേഴ്സ് കോളനി റോഡ് നവീകരിക്കുന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിന്റെ നവീകരണം ഞായറാഴ്ച ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി 27 ലക്ഷം ചെലവഴിച്ചാണ് പ്രവൃത്തി നടത്തുക. ആദ്യഘട്ടത്തിൽ ആശുപത്രിപ്പടി മുതൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് വരെ കട്ട പതിക്കും. രണ്ടാംഘട്ടത്തിൽ ടൗൺഹാൾ ഭാഗത്തേക്കുള്ള പ്രവൃത്തിയും നടത്തും. 12 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ ലഭിച്ചു. റോഡിന് ഇരുവശങ്ങളിലേയും അഴുക്കുചാലുകൾ ഉണ്ടാകില്ല. ഈ സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് റോഡ് വീതികൂട്ടുക. ടാറിങ്ങിന് പകരം പൂർണമായും കട്ടകൾ പതിക്കും. ഇരു വശങ്ങളിലെയും കോൺക്രീറ്റും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷങ്ങൾക്കു മുമ്പ് റോഡ് നവീകരണത്തിന് നഗരസഭ പദ്ധതി തയാറാക്കിയിരുന്നു. സ്വകാര്യ വ്യക്തികളുടെ കൂടി ഏറ്റെടുത്ത് റോഡ് വീതികൂട്ടി നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ, സ്ഥലം വിട്ടുകിട്ടാത്തതാണ് പദ്ധതി വൈകാൻ കാരണമായതെന്ന് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. പ്രവൃത്തി ആരംഭിക്കുന്ന ഞായറാഴ്ച മുതൽ റോഡിലൂടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ പുതുതായി ഭൂമി ഏറ്റെടുക്കാതെയാണ് പ്രവൃത്തി നടത്തുന്നത്. പാണ്ടിക്കാട് റോഡിൽനിന്ന് മെഡിക്കൽ കോളജിലേക്കുള്ള റോഡ് കട്ടപതിച്ച് നവീകരിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടമായാണ് ഡോക്ടേഴ്സ് കോളനി റോഡ് തിരഞ്ഞെടുത്തത്. റോഡ് തകർന്നു കിടന്നിട്ടും നന്നാക്കാത്തതോടെ വലിയ പ്രയാസമാണ് യാത്രക്കാർ നേരിട്ടിരുന്നത്. ഒരാഴ്ചകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. me doctors colony road : തകർന്നുകിടക്കുന്ന മഞ്ചേരി ഡോക്ടേഴ്സ് കോളനി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.