നറുകരയിൽ നിലം നികത്തൽ വ്യാപകം

രാത്രിയുടെ മറവിലാണ്​ നികത്തൽ മഞ്ചേരി: നറുകര വില്ലേജിൽ വ്യാപകമായി നിലം നികത്തുന്നു. രാത്രിയുടെ മറവിൽ കിടങ്ങഴി, രാമൻകുളം ഭാഗത്താണ് നിലം നികത്തുന്നത്. ലോക്ഡൗൺ മറയാക്കിയും നികത്തുന്നുണ്ട്. പുല്ലൂരിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണ് കഴിഞ്ഞ ദിവസം നികത്തിയത്. വില്ലേജ് ഓഫിസർ സ്റ്റോപ് മെമോ നൽകിയ സ്ഥലവും ഇതിലുൾപ്പെടും. പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണ് നികത്തിയതെന്നു കണ്ടെത്തിയെന്നും ആർ.ഡി.ഒക്ക്​ റിപ്പോർട്ട് ചെയ്തെന്നും കൃഷി ഓഫിസർ പറഞ്ഞു. തണ്ണീർത്തട നെൽവയൽ സംരക്ഷണവുമായി ബന്ധപ്പെട്ട പരിസ്ഥിതി സമിതി ഇല്ലാതായതോടെയാണ് നികത്തൽ വ്യാപകമായത്. നേരത്തേ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ, നിലവിൽ ആർ.ഡി.ഒ ഓഫിസ് മുഖേനയാണ് അപേക്ഷ നൽകുന്നത്. പിന്നീട് കൃഷി, വില്ലേജ് ഓഫിസർമാർ സ്ഥലം പരിശോധിച്ച് നടപടി എടുക്കും. ആർ.ഡി.ഒ ഓഫിസ് മുഖേന എത്തുന്ന നിരവധി അപേക്ഷകളാണ് കൃഷി ഓഫിസിലുള്ളത്. ഴിഞ്ഞ ആറു മാസത്തിനിടെ നിലം തരം മാറ്റാനുള്ള 140 അപേക്ഷകൾ തീർപ്പാക്കി. നിലം നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ റവന്യൂ അധികൃതർക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.