ധർണ്ണ സംഘടിപ്പിച്ചു

ധർണ സംഘടിപ്പിച്ചു മേലാറ്റൂർ: ഒന്നര മാസത്തിലധികമായി സമരത്തിലുള്ള അംഗൻവാടി ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി മേലാറ്റൂർ പഞ്ചായത്ത്​ കമ്മിറ്റി പോസ്റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം പി. രാമചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. ടി.കെ. സരോജിനി അധ്യക്ഷത വഹിച്ചു. വി.ഇ. ശശിധരൻ, പി.കെ. സിന്ധു, എം. കുഞ്ഞിലക്ഷ്മി എന്നിവർ സംസാരിച്ചു. കെ. ഇന്ദിര സ്വാഗതവും കെ. അനിത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.