'മധു വധക്കേസ്: അടിയന്തരമായി പബ്ലിക്​ പ്രോസിക്യൂട്ടറെ നിയമിക്കണം'

മലപ്പുറം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകക്കേസിൽ അടിയന്തരമായി പബ്ലിക്​ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ പൂർത്തീകരിച്ച് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ദലിത് സമുദായ മുന്നണി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ മാറഞ്ചേരി, രാമചന്ദ്രൻ പനങ്ങാങ്ങര, വേലായുധൻ പുളിക്കൽ, എം.പി. താമി, ശാന്തകുമാരി നിലമ്പൂർ, ആർ.പി. മണി, ചന്ദ്രൻ പരിയാപുരം, മിനി ലക്ഷ്മണൻ, കൃഷ്ണൻ മഞ്ചേരി, സി. മനോജ് എന്നിവർ സംസാരിച്ചു. പുസ്തക പ്രകാശനം മലപ്പുറം: എൻ.കെ. മുഹമ്മദ് മുസ്‌ലിയാർ സ്മൃതി പുസ്തകം പ്രകാശനം ചെയ്തു. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി, വൈസ് പ്രസിഡന്‍റ്​ കെ.കെ. കുഞ്ഞാലി മുസ്​ലിയാർ, എസ്.വൈ.എഫ് കേന്ദ്ര സമിതി ചെയർമാൻ ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ, പ്രസിഡന്‍റ്​ ഹാശിം ബാഫഖി തങ്ങൾ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പാണക്കാട് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, പി. അലി അക്ബർ മൗലവി, ഇ.പി. അശ്റഫ് ബാഖവി, മുഹമ്മദ് കോയ തങ്ങൾ, അലി ഹസ്സൻ ബാഖവി, കെ.യു. ഇസ്ഹാഖ് ഖാസിമി, ഒ.പി. മുജീബ് വഹബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.