പൈപ്പിടാത്തതിന്‍റെ പേരിൽ രണ്ടുതവണ റോഡ് പണി തടഞ്ഞിരുന്നു പെരിന്തൽമണ്ണ: പൈപ്പിടൽ പണി കഴിഞ്ഞ് മൂന്നാംനാൾ റോഡ് കുത്തിപ്പൊളിച്ചതിനെതിരെ പെരിന്തൽമണ്ണ വലിയങ്ങാടിയിൽ നാട്ടുകാരുടെ പ്രതിഷേധം. പൈപ്പിട്ട് വെള്ളം വിതരണം തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ റോഡ് കുത്തിപ്പൊളിക്കേണ്ടി വരുമെന്നും ജല അതോറിറ്റി ആ പണികൾ ഉടൻ നടത്തണമെന്നും റോഡ് പ്രവൃത്തിക്ക് മുമ്പ് ജനപ്രതിനിധികളും നാട്ടുകാരും ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ചെയ്യാതെ ടാറിങ് നടത്താനൊരുങ്ങിയപ്പോൾ ഏതാനും ആഴ്ചകൾ മുമ്പും ജനുവരി 27 നും തടഞ്ഞിരുന്നു. എന്നാൽ രണ്ടു കി.മി ഭാഗത്ത് റോഡിലിട്ട പൈപ്പുകളിൽനിന്ന് വീടുകളിലേക്ക് കണക്ഷൻ നൽകാൻ ടാറിങിന് മുമ്പേ ശ്രമിക്കാതെ രണ്ടുദിവസം മുമ്പ് നടത്തിയ ടാറിങ് ചൊവ്വാഴ്ച കുത്തിപ്പൊളിച്ചു. ഒന്നിനുമീതെ ഒന്നായി മൂന്നു തവണ ടാറിങ് നടത്താനുള്ളതിൽ രണ്ടു തവണ ഇനിയും ഉണ്ട്. ഈ ഭാഗത്ത് രണ്ടു ഭാഗത്തായാണ് വലിയ കുഴിയെടുത്ത് പൊളിച്ചത്. വ്യാഴാഴ്ച പണി തടഞ്ഞപ്പോൾ പൈപ്പിടേണ്ട ഒരു മീറ്റർ ഭാഗം ഒഴിവാക്കി ടാറിങ് നടത്തണമെന്നും പൈപ്പിട്ട ശേഷം ബാക്കിഭാഗം വീതി കൂട്ടി ടാറിങ് നടത്തിയാൽ മതിയെന്നും നാട്ടുകാർ ആവശ്യപ്പെട്ടതോടെ ഏതാനും ഭാഗത്ത് ഇത്തരത്തിൽ ചെയ്തു. വലിയങ്ങാടിയിൽ റോഡ് വീതി കുറഞ്ഞ ഭാഗത്ത് പൈപ്പിേടണ്ട ഭാഗവും ടാറിട്ടു. അവിടെയാണ് വീണ്ടും കുത്തിപ്പൊളിച്ചത്. മുഴുവൻ പണിയും ചെയ്ത ശേഷം മതി ടാറിങ്ങെന്ന് ആവശ്യപ്പെട്ടായിരുന്നു ആഴ്ചകൾക്ക് മുമ്പ് പണി തടഞ്ഞത്. ജല അതോറിറ്റി, വൈദ്യുതി, റോഡ് പണി നടത്തുന്ന കേരള ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി), മരാമത്ത് റോഡ്സ് വിഭാഗം, ബി.എസ്.എൻ.എൽ വകുപ്പുകൾ പരസ്പരധാരണയോടെ പൂർത്തിയാക്കേണ്ട പ്രവർത്തിയാണിത്. ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമ്പോഴും അവലോകനം നടത്തുമ്പോഴും മൂളി സമ്മതിക്കുന്ന കാര്യങ്ങൾ പുറത്ത് നടപ്പാവുന്നില്ല. എട്ടുമാസമായി ഈ ഭാഗത്ത് കുടിവെള്ള വിതരണം നടക്കാത്തതിനാൽ ജനങ്ങൾ പണം നൽകിയാണ് വെള്ളം വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.