കെ റെയിൽ: കുടുംബസംഗമം

പരപ്പനങ്ങാടി: കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി കെ റെയിൽ വിരുദ്ധ ആക്ഷൻ സമിതി ചെട്ടിപ്പടിയിൽ കുടുംബസംഗമം നടത്തി. നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയർമാൻ ചെങ്ങോട്ട് അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ പി.കെ. പ്രഭാഷ്, വനിത വിഭാഗം സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം എസ്. അലീന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ കെ.കെ.എസ്. തങ്ങൾ, സി.ടി. അബ്​ദുൽനാസർ, എം.വി. ഹസ്സൻകോയ, എൻ. അബ്​ദുല്ല, ബഷീർ, ബാബു രാജൻ, മുനീർ എന്നിവർ സംസാരിച്ചു. പടം: MT pp gd K rail കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി കെ റെയിൽ വിരുദ്ധ ആക്ഷൻ സമിതി ചെട്ടിപ്പടിയിൽ സംഘടിപ്പിച്ച കുടുംബസംഗമം നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.