തുല്യത പഠിതാക്കളുടെ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ ചിയ്യാനൂർ തുടർ വിദ്യാകേന്ദ്രത്തി​ൻെറ കീഴിൽ തുല്യത പഠിതാക്കളുടെ സംഗമവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടന്നു. സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​‌ എ.പി. പുരുഷോത്തമൻ ഉദ്ഘ​ാടനം ചെയ്തു. ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​‌ പ്രഭിത അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ അതി ജീവിക്കാം തുല്യതയിലൂടെ എന്ന വിഷയത്തിൽ ജില്ല കോഓഡിനേറ്റർ സി. അബ്​ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മികവ് പുലർത്തിയ പഠിതാക്കളെ ജില്ല പഞ്ചായത്ത് അംഗം ആരിഫ നാസർ ഉപഹാരം നൽകി അഭിനന്ദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക്‌ അംഗം രാംദാസ്​ മാസ്​റ്റർ, വി.വി. കരുണാകരൻ, ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.കെ. പ്രകാശൻ, കെ.വി. ഷഹീർ, കെ.പി. ചന്ദ്രമതി, തസ്‌നീം ബഷീർ, സുനിത ചെർളശ്ശേരി, കെ.പി. മൈമൂന, നിംന, ഷഹാന, പി.എസ്. സീനത്ത്​, പി.കെ. അബ്​ദുല്ലകുട്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ: mp purushothaman udgaadanam പ്രസിഡൻറ​ എ.പി. പുരുഷോത്തമൻ ഉദ്ഘാടം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.