Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:06 AM GMT Updated On
date_range 14 Jan 2021 12:06 AM GMTതുല്യത പഠിതാക്കളുടെ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും
text_fieldsbookmark_border
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ ചിയ്യാനൂർ തുടർ വിദ്യാകേന്ദ്രത്തിൻെറ കീഴിൽ തുല്യത പഠിതാക്കളുടെ സംഗമവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടന്നു. സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ആലംകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഭിത അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറിൽ അതി ജീവിക്കാം തുല്യതയിലൂടെ എന്ന വിഷയത്തിൽ ജില്ല കോഓഡിനേറ്റർ സി. അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മികവ് പുലർത്തിയ പഠിതാക്കളെ ജില്ല പഞ്ചായത്ത് അംഗം ആരിഫ നാസർ ഉപഹാരം നൽകി അഭിനന്ദിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് അംഗം രാംദാസ് മാസ്റ്റർ, വി.വി. കരുണാകരൻ, ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.കെ. പ്രകാശൻ, കെ.വി. ഷഹീർ, കെ.പി. ചന്ദ്രമതി, തസ്‌നീം ബഷീർ, സുനിത ചെർളശ്ശേരി, കെ.പി. മൈമൂന, നിംന, ഷഹാന, പി.എസ്. സീനത്ത്, പി.കെ. അബ്ദുല്ലകുട്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ: mp purushothaman udgaadanam പ്രസിഡൻറ എ.പി. പുരുഷോത്തമൻ ഉദ്ഘാടം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story