ഉദ്​ഘാടനം കഴിഞ്ഞ്​ ഒരുമാസത്തിനകം എരന്തപ്പെട്ടി റോഡ് തകർന്നു

പരപ്പനങ്ങാടി: തെരഞ്ഞെടുപ്പ് കാലത്ത് വികസന നേട്ടമായി ഉയർത്തിക്കാട്ടിയ പരപ്പനങ്ങാടി നഗരസഭ വാർഡ് 18ലെ എരന്തപ്പെട്ടി റോഡ് നിർമാണം പൂർത്തിയായി മാസത്തിനകം തകർന്നു. തകർന്ന ഭാഗം പുനർനിർമിക്കാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കി. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ കോൺക്രീറ്റ്​ പാതയുടെ ഒരു ഭാഗമാണ് പൊടുന്നനെ തകർന്നത്. നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകിയതോടെയാണ് ധിറുതി പിടിച്ച് പുനർനിർമാണ നീക്കം നടത്തിയതെന്ന്​ വിവിധ സംഘടന നേതാക്കൾ കുറ്റപ്പെടുത്തി. ​േകാൺക്രീറ്റ്​ ഉണങ്ങുന്നതിന്​ മുമ്പ്​ ചിലർ ഇതിലൂടെ വാഹനമോടിച്ചതാണ് റോഡി​ൻെറ ഒരു ഭാഗം തകരാനിടയായതെന്നും മുനിസിപ്പൽ എ.ഇയുടെ നിർദേശത്തെ തുടർന്നാണ് റോഡ് പുനർനിർമാണം നടത്തുന്നതെന്നും കരാറുകാരനും കൗൺസിലറുമായ നിസാർ അഹമദ് പറഞ്ഞു. അതേസമയം, നിർമാണത്തിലെ ബലഹീനത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ റോഡ് പുതുക്കിപ്പണിയാൻ ആവശ്യപ്പെട്ടതെന്നും ഇത്​ പൂർത്തിയായശേഷം മാത്രമേ തുക അനുവദിക്കൂവെന്നും നഗരസഭ ചെയർമാൻ എ. ഉസ്​മാൻ 'മാധ്യമ'ത്തോട് പറഞ്ഞു. പടം: mt eranthippetti road polichu neekkunnu എരന്തിപ്പെട്ടി റോഡ് പൊളിച്ച് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.