പരപ്പനങ്ങാടി: തെരഞ്ഞെടുപ്പ് കാലത്ത് വികസന നേട്ടമായി ഉയർത്തിക്കാട്ടിയ പരപ്പനങ്ങാടി നഗരസഭ വാർഡ് 18ലെ എരന്തപ്പെട്ടി റോഡ് നിർമാണം പൂർത്തിയായി മാസത്തിനകം തകർന്നു. തകർന്ന ഭാഗം പുനർനിർമിക്കാനുള്ള നീക്കവും പ്രതിഷേധത്തിനിടയാക്കി. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ കോൺക്രീറ്റ് പാതയുടെ ഒരു ഭാഗമാണ് പൊടുന്നനെ തകർന്നത്. നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകിയതോടെയാണ് ധിറുതി പിടിച്ച് പുനർനിർമാണ നീക്കം നടത്തിയതെന്ന് വിവിധ സംഘടന നേതാക്കൾ കുറ്റപ്പെടുത്തി. േകാൺക്രീറ്റ് ഉണങ്ങുന്നതിന് മുമ്പ് ചിലർ ഇതിലൂടെ വാഹനമോടിച്ചതാണ് റോഡിൻെറ ഒരു ഭാഗം തകരാനിടയായതെന്നും മുനിസിപ്പൽ എ.ഇയുടെ നിർദേശത്തെ തുടർന്നാണ് റോഡ് പുനർനിർമാണം നടത്തുന്നതെന്നും കരാറുകാരനും കൗൺസിലറുമായ നിസാർ അഹമദ് പറഞ്ഞു. അതേസമയം, നിർമാണത്തിലെ ബലഹീനത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റോഡ് പുതുക്കിപ്പണിയാൻ ആവശ്യപ്പെട്ടതെന്നും ഇത് പൂർത്തിയായശേഷം മാത്രമേ തുക അനുവദിക്കൂവെന്നും നഗരസഭ ചെയർമാൻ എ. ഉസ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു. പടം: mt eranthippetti road polichu neekkunnu എരന്തിപ്പെട്ടി റോഡ് പൊളിച്ച് നീക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:03 AM GMT Updated On
date_range 2021-01-14T05:33:48+05:30ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം എരന്തപ്പെട്ടി റോഡ് തകർന്നു
text_fieldsNext Story