വെളിയങ്കോട് ഗ്രാമപഞ്ചായത്ത്​: സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി

നറുക്കെടുപ്പിലൂടെയാണ് വനിത സംവരണ അംഗങ്ങളെ തെരഞ്ഞെടുത്തത് വെളിയങ്കോട്: ഗ്രാമപഞ്ചായത്തിലെ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. എല്ലാ സ്​റ്റാൻഡിങ് കമ്മിറ്റികളിലേക്കും നറുക്കെടുപ്പിലൂടെയാണ് വനിത സംവരണ അംഗങ്ങളെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച ധനകാര്യ സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. മറ്റു കമ്മിറ്റികളിലേക്ക് തിങ്കളാഴ്ച നറുക്കെടുപ്പ് നടന്നിരുന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത് അംഗങ്ങൾ വീതമുള്ളതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തേ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. വികസന സ്ഥിരം സമിതിയിൽ രണ്ട് വീതം അംഗങ്ങളാണ് യു.ഡി.എഫിനും എൽ.ഡി.എഫിനുമുള്ളത്. ഇതിനാൽ വികസന സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിലും നറുക്കെടുപ്പുണ്ടാകും. ക്ഷേമകാര്യ സ്ഥിരംസമിതിയിൽ മൂന്ന് യു.ഡി.എഫ് അംഗങ്ങളും ഒരു എൽ.ഡി.എഫ് അംഗവുമാണുള്ളത്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിനും മൂന്ന് എൽ.ഡി.എഫ് അംഗങ്ങളുള്ള ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിനും ലഭിക്കും. ധനകാര്യ​ൻെറ അധ്യക്ഷ വൈസ് പ്രസിഡൻറായ ഫൗസിയ വടക്കേപ്പുറത്താണ്. ഈ മാസം 15ന് സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കും പാലപ്പെട്ടിയിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു പാലപ്പെട്ടി: പാലപ്പെട്ടിയിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു. ചൊവ്വാഴ്ച പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. പെരുമ്പടപ്പ് പഞ്ചായത്ത്​ പതിനഞ്ചാം വാർഡ് പാലപ്പെട്ടി താജ് തിയറ്ററിന് കിഴക്കുഭാഗത്തെ കാളിയത്തേൽ കോയമുവി​ൻെറ വീട്ടു കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ഏത് വേനൽക്കാലത്തും വറ്റാത്ത കിണറായിരുന്നു ഇതെന്ന് വീട്ടുകാരും പരിസരവാസികളും പറയുന്നു. 40 വർഷത്തോളം പഴക്കമുണ്ടായിരുന്നു. നിറയെ വെള്ളമുണ്ടായിരുന്ന കിണറ്റിൽ ഇടിഞ്ഞതിനുശേഷം വെള്ളം കാണാനില്ല, കിണറ്റിൽ ഉപയോഗിച്ചിരുന്ന പമ്പ് സെറ്റും നഷ്​ടമായി. പഞ്ചായത്തിലും വില്ലേജിലും പരാതി നൽകി. palappetty kinar idinju thaznu പാലപ്പെട്ടിയിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.