ലോറി നിയന്ത്രണംവിട്ട്​ മറിഞ്ഞു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ക​െണ്ടയ്നർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് ബാഗ് ഉൽപന്നങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് അപകടം. സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക് വീഴാതെ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വളാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. mp vattappaara container lorry accident വട്ടപ്പാറ പ്രധാന വളവിൽ മറിഞ്ഞ ക​െണ്ടയ്നർ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.