നിലനിർത്താനും തിരിച്ചുപിടിക്കാനുമായി റിട്ട. അധ്യാപകരുടെ പോരാട്ടം

വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലെ മത്സരം ശ്രദ്ധേയമാവുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ ഇ. മുകുന്ദൻ മാസ്​റ്ററും യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്​ലിം ലീഗിലെ കെ. മാനുപ്പ മാസ്​റ്ററുമാണ് പ്രധാന മത്സരം. റിട്ട. അധ്യാപകരാണ് ഇരുവരും. മുകുന്ദൻ മാസ്​റ്റർ കർഷക സംഘം ഏരിയ സെക്രട്ടറി, സി.പി.എം ലോക്കൽ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ഇരിമ്പിളിയം സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്​ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. മാനുപ്പ മാസ്​റ്റർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സാക്ഷരത മിഷൻ മുൻ ബ്ലോക്ക് കോഒാഡിനേറ്റർ, ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വാർഡിൽ ജയിക്കുകയും അതോടപ്പം ഇവരുടെ മുന്നണികൾക്ക് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറാവാൻ സാധ്യതയുള്ളവരുമാണ് ഇരുവരും. മുമ്പ് ഇരുമുന്നണികളും വിജയിച്ച ഈ വാർഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.സി വനിത സംവരണമായിരുന്നു. 16 വോട്ടിനാണ് യു.ഡി.എഫിലെ സരസ്വതി വിജയിച്ചത്. പി. വിജിലാണ് ബി.ജെ.പി സ്ഥാനാർഥി. വാർഡ് നിലനിർത്താനും യു.ഡി.എഫും തിരിച്ചുപിടിക്കാനുമാണ്​ എൽ.ഡി.എഫും പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.