വാളയാർ: പെൺക​ുട്ടികളുടെ മാതാപിതാക്കൾ സത്യഗ്രഹം ആരംഭിച്ചു

കഞ്ചിക്കോട്​: വാളയാർ പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസിൽ വിധി വന്നതി​ൻെറ ഒന്നാം വാർഷികദിനമായ ഒക്​ടോബർ 25ന്​ മാതാപിതാക്കൾ വീടിന്​ മുന്നിൽ സത്യഗ്രഹം ആരംഭിച്ചു. മാതാപിതാക്കൾ കഴിഞ്ഞവർഷം മുഖ്യമന്ത്രിയെ സന്ദർശിച്ച ദിവസമായ ഒക്ടോബർ 31 വരെയാണ് സത്യഗ്രഹം. കേസ് അട്ടിമറിച്ച പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുക, കേസ് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണിത്​. സമരത്തെ അഭിവാദ്യം ചെയ്ത്​ വി.കെ. ശ്രീകണ്ഠൻ എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, മുൻ മന്ത്രി വി.സി. കബീർ, അഡ്വ ജോൺ ജോൺ, മുരളീധരൻ, അബ്​ദുൽ അസീസ്, ലതാ മേനോൻ, റീജ, നബീസ ഉമ്മ, അമ്പലക്കാട് വിജയൻ, മലമ്പുഴ ഗോപാലൻ, കെ.വി. ബിജു, നീളിപ്പാറ മാരിയപ്പൻ, പുതുശ്ശേരി ശ്രീനിവാസൻ, അറമുഖൻ പത്തിച്ചിറ, എം.എം. കബീർ, വി.പി. നിജാമുദ്ദീൻ, സന്തോഷ് മലമ്പുഴ, മായാണ്ടി, കാർത്തികേയൻ, ഇ. കൃഷ്ണദാസ്, ജയഘോഷ്, എ.എൻ. അനുരാഗ് എന്നിവർ സംസാരിച്ചു. സമരസമിതി അധ്യക്ഷൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ആമുഖ പ്രസംഗം നടത്തി. വി.എം. മാർസൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.