എൻ.എസ്​.എസ്​ സപ്തദിന ക്യാമ്പ് സമാപിച്ചു

ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് 'സ്വാതന്ത്ര്യാമൃതം 2022' സമാപിച്ചു. ആലങ്കോട് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ പ്രഭിത ടീച്ചർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.വി. വില്ലിങ്​ടൺ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസർ ബി. ജംസിയ, ആലങ്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഷഹന നാസർ, എൻ. ഹമീദ്, ഗൈഡ്സ് ക്യാപ്റ്റൻ ടി.എസ്. സുമിത, അധ്യാപകരായ എ. തൻസീർ, കെ.എം. സുരേഷ് ബാബു, അബ്ദുൽ ലത്തീഫ് , ക്രിസ്റ്റീന, വളന്‍റിയർ ക്യാപ്റ്റൻ സുഹൈല എന്നിവർ സംസാരിച്ചു. ഫോട്ടോ: പാവിട്ടപ്പുറത്ത് നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പിന്റെ സമാപനം ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.