ചങ്ങരംകുളം: മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2001 -2002 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്‍റെ വിദ്യാർഥി -അധ്യാപക സംഗമം സംഘടിപ്പിച്ചു. മൂക്കുതല സ്കൂൾ സ്ഥാപകനും മുൻ വിദ്യാഭ്യാസ ഡയറക്ടറുമായ പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് മുൻകാല അധ്യാപകരെ ആദരിക്കൽ, സ്കൂളിലെ അടിസ്ഥാന വികസനങ്ങൾക്കുള്ള ഫണ്ട് കൈമാറൽ, ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രഖ്യാപനം, കലാപരിപാടികൾ എന്നിവയും നടന്നു. പരിപാടിയുടെ ഭാഗമായി പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. ലീലാമണി ടീച്ചർ, സുധി മാസ്റ്റർ, ഗീത ദേവി ടീച്ചർ, ഇത്താമ ടീച്ചർ, എൻ.വൈ. നൗഫൽ, അഫ്‌സൽ കല്ലുർമ എന്നിവർ സംസാരിച്ചു. മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2001 -2002 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചിന്‍റെ വിദ്യാർഥി -അധ്യാപക സംഗമം പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.