മേലാറ്റൂർ: 'ഉച്ചഭക്ഷണത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ മേലാറ്റൂർ ഉപജില്ലതല ഉദ്ഘാടനം കിഴക്കുംപുറം ജി.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇഖ്ബാൽ നിർവഹിച്ചു. വാർഡ് അംഗം അജിത ആലിക്കൽ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. പ്രസാദ്, ഷെൽട്ടർ ഉപജില്ല രക്ഷാധികാരി പി.എം. സാവിത്രി, ഹെഡ്മാസ്റ്റർ സുഭാഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ഹബീബ് റഹ്മാൻ എം.പി, എസ്.എം.സി ചെയർമാൻ അമീർ, എം.ടി.എ പ്രസിഡന്റ് സജ്ന കട്ടുപ്പാറ, ഷെൽട്ടർ ഭാരവാഹികളായ ജി. വേണുഗോപാൽ, വി. ശശീന്ദ്രൻ, പി.വി. മോഹൻ കുമാർ, ഐസക് എം. പോൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.