കുട്ടിക്കർഷകക്ക് ആദരം മേലാറ്റൂർ: പഠനത്തിൽ മാത്രമല്ല, പാടത്തും മികവ് തെളിയിച്ച മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുമായ കെ. നന്ദനയെ വിദ്യാലയത്തിലെ എസ്.പി.സി യൂനിറ്റ് പൊന്നാട അണിയിച്ചു. പ്രധാനാധ്യാപകന്‍റെ ചുമതല വഹിക്കുന്ന കെ.ടി. നാരായണൻ നന്ദനയെ പൊന്നാടയണിച്ചു. വലിയപറമ്പ് കുന്നത്തുവീട്ടിൽ ഗംഗാധരൻ-സിജിത ദമ്പതികളുടെ മകളായ നന്ദന പിതാവിനൊപ്പം കൃഷിയിടത്തിൽ പയറും മത്തനും കുമ്പളവും വഴുതനയും മുളകും നൂറുമേനി വിളയിക്കാൻ ഉത്സാഹത്തോടെ അധ്വാനിക്കുന്നു. ഈ മിടുക്കി മുൻ വർഷം മേലാറ്റൂർ ഗ്രാമപഞ്ചായത്തിന്‍റെ മികച്ച വിദ്യാർഥി കർഷകക്കുള്ള അവാർഡും നേടിയിട്ടുണ്ട്. ചടങ്ങിൽ കാഡറ്റുകളുടെ വീടുകളിൽ അടുക്കളത്തോട്ട നിർമാണത്തിന്‍റെ ഉദ്ഘാടനവും നടന്നു. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ പി. ശശികുമാർ., എം.ആർ. പ്രവിത എന്നിവർ സംസാരിച്ചു. പടം mc mltr 10 krishi adharam കുട്ടിക്കർഷക കെ. നന്ദനയെ പ്രധാനാധ്യാപകന്‍റെ ചുമതല വഹിക്കുന്ന കെ.ടി. നാരായണൻ പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.