must പൂപ്പലം: പൂപ്പലം ഒ.എ.യു.പി സ്കൂൾ മികച്ച കർഷകരായ രക്ഷിതാക്കളെയും വിദ്യാർഥികളെയും ആദരിച്ചു. മികച്ച കർഷകരായി ഷമീർ ബാബു, റഹീമ എന്നിവരെയും വിദ്യാർഥികളിൽ നിന്ന് മുസ്തഫ, ഷഫ്‌ന എന്നിവരേയും തിരഞ്ഞെടുത്തു. വിജയികൾക്ക് അങ്ങാടിപ്പുറം കൃഷി ഓഫിസർ രജീസ് ഉപഹാരങ്ങൾ കൈമാറി. വാർഡ് അംഗം ജൂലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.കെ. മുഹമ്മദ് അൻവർ, എസ്.എം.സി ചെയർമാൻ രാജു, എൻ.കെ. ബഷീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.