കർഷക ദിനം

കടന്നമണ്ണ: എ.എം.എൽ.പി സ്കൂൾ കടന്നമണ്ണ നോർത്തിലെ വിദ്യാർഥികൾ ആലങ്ങാടൻ മാനു ഹാജിയുടെ കൃഷിയിടം സന്ദർശിച്ചു. പച്ചക്കറികൾ, സുഗന്ധവിളകൾ, കിഴങ്ങുവർഗങ്ങൾ, നാണ്യവിളകൾ, പഴവർഗങ്ങൾ തുടങ്ങി വിവിധതരം കൃഷികളും കൃഷിരീതികളും നേരിട്ടറിയാൻ കഴിഞ്ഞത് ഒരു പുതിയ അനുഭവമായി. അനീസ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, ഷൗഹീദ ടീച്ചർ എന്നിവർ സംഘത്തെ നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.