പട്ടിക്കാട്: കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കര്‍ഷകദിനം ആചരിച്ചു. യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ആദരിക്കല്‍, നെല്‍കര്‍ഷകര്‍ക്കുള്ള പ്രത്യേക ഉപഹാര സമര്‍പ്പണം എന്നിവ നടന്നു. വി. ഹംസ, കെ. ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. സി. ശര്‍മിള ക്ലാസെടുത്തു. കൃഷി ഓഫിസര്‍ ടി.കെ. നെസ്മി അബ്ദുൽ ഖാദര്‍ നേതൃത്വം നൽകി. --- പട്ടിക്കാട്: കാപ്പ് ജി.എച്ച്.എസില്‍ തേലക്കാട് പ്രദേശത്തെ മികച്ച കര്‍ഷകനായ അലി പന്തലാനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ പി. വേണുഗോപാലന്‍, ഡോ. മുഹമ്മദ് ഹനീഫ, എം. ദേവരാജ് എന്നിവര്‍ സംസാരിച്ചു. ഔഷധസസ്യ പ്രദര്‍ശനവും കൃഷിപ്പാട്ടുകളുടെ ആലാപനവും നടന്നു. പടം mc mltr 8 krishi mla കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.