mm+me+mt ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം: മലപ്പുറം മണ്ഡലത്തിൽ 90 ലക്ഷത്തിന്‍റെ പ്രവൃത്തികൾക്ക് ഭരണാനുമതി മലപ്പുറം: നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 90 ലക്ഷത്തിന്‍റെ ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുല്ല എം.എൽ.എ അറിയിച്ചു. ഭരണാനുമതി ലഭിച്ച റോഡുകളും, ബ്രാക്കറ്റിൽ അനുവദിച്ച തുകയും: മലപ്പുറം നഗരസഭ: ആലത്തൂർ പടി - വില്ലേജ് ഓഫിസ് റോഡ് (അഞ്ചു ലക്ഷം), കിഴക്കേത്തല- എപ്പാറ റോഡ് (അഞ്ചു ലക്ഷം), കാവുംപുറം- പൈത്തിനി പറമ്പ് റോഡ് (അഞ്ചു ലക്ഷം). പുൽപറ്റ പഞ്ചായത്ത്: പാലക്കത്തോട് - മാറാണി കല്ലച്ചാൽ റോഡ് (അഞ്ചു ലക്ഷം), കാഞ്ഞിരം- ചേമ്പ്രേരി റോഡ് (അഞ്ചു ലക്ഷം), പൂക്കൊളത്തൂർ അങ്ങാടി- ചോലൻ കുന്നത് റോഡ് (അഞ്ചു ലക്ഷം). കോഡൂർ പഞ്ചായത്ത്: ചെമ്മങ്കടവ്- ഒറ്റത്തറ- മുട്ടിപ്പാലം റോഡ് (അഞ്ചു ലക്ഷം), ചെമ്മങ്കടവ്- ചോലക്കൽ - ഉമ്മത്തൂർ റോഡ് (അഞ്ചു ലക്ഷം), ഈസ്റ്റ് കോഡൂർ - വലിയാട് റോഡ് (അഞ്ചു ലക്ഷം). പൂക്കോട്ടൂർ പഞ്ചായത്ത്: വെള്ളൂർ- പൂവ്വക്കാട് റോഡ് (അഞ്ചു ലക്ഷം), പള്ളിമുക്ക്- കുറുക്കൻകുന്ന് -മാരിയാട് റോഡ് (അഞ്ചു ലക്ഷം), ചെരിച്ചിൽ- നാരങ്ങാളി റോഡ് (അഞ്ചു ലക്ഷം). മൊറയൂർ പഞ്ചായത്ത്: കളത്തിപ്പറമ്പ് - മുസ്ലിയാരങ്ങാടി റോഡ് (അഞ്ചു ലക്ഷം), ബിരിയപ്പുറം- പൊറ്റമ്മൽ റോഡ് (അഞ്ചു ലക്ഷം), കുമ്പള -പാർലിൽ - കുന്നക്കാട് റോഡ് (അഞ്ചു ലക്ഷം). ആനക്കയം പഞ്ചായത്ത്: കലങ്ങാട്ട് മുക്ക് - നീലിമാട് -പറക്കുഴി റോഡ് (അഞ്ചു ലക്ഷം), ഉടുമ്പത്തുപടി -ആനപ്പാത്ത് - എസ്.സി കോളനി റോഡ് (അഞ്ചു ലക്ഷം), കരുമാഞ്ചേരി പറമ്പ് - മേൽമുറി ബൈപാസ് റോഡ് (അഞ്ചു ലക്ഷം). സാങ്കേതികാനുമതിയും നിർവഹണാനുമതിയും ലഭ്യമാക്കി ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. photo only mm aslm3 boys മലപ്പുറം ഗവ. ബോയ്‌സ് സ്കൂള്‍ വിദ്യാർഥികൾ ഫ്രീഡം വാൾ ഒരുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.