കെ.കെ. കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം കെ.എസ്​. ശങ്കരന്​

വടക്കാഞ്ചേരി: മിണാലൂർ പുഞ്ചിരി സാംസ്കാരിക വേദിയുടെ ഈ വർഷത്തെ കെ.കെ. കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരത്തിന് കെ.എസ്. ശങ്കരനെ തെരഞ്ഞെടുത്തു. 10,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരം. വാഴാനി കനാൽ സമരം, മണിമലർ കാവിലെ മാറുമറക്കൽ സമരം, വേലൂരിൽ നടന്ന കർഷക തൊഴിലാളി സമരം തുടങ്ങിയ പോർമുഖങ്ങളിൽ കെ.എസ്. ശങ്കരൻ പ​​ങ്കെടുത്തിട്ടുണ്ട്​. 1970ലെ മിച്ചഭൂമി സമരത്തിൽ പ​ങ്കെടുത്തതിന്​ പൊലീസ് തെങ്ങിൽ കെട്ടിയിട്ട് തോക്കുകൊണ്ട്​ നെഞ്ചിൽ ഇടിച്ച് മരണാസന്നനാക്കി. ദീർഘകാലത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സമരങ്ങളുടെ ഭാഗമായി വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചു. 39 വർഷം സി.പി.എം ജില്ല കമ്മിറ്റി അംഗവും 54 വർഷം കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. പുരസ്കാര സമർപ്പണം ശനിയാഴ്ച വൈകീട്ട് നാലിന്​ വടക്കേക്കര ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. എ.സി. മൊയ്തീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.