മമ്പാട്: ഗ്രാമപഞ്ചായത്തും മമ്പാട് കൃഷിഭവനും ചേർന്ന് കർഷക ദിനാചരണം നടത്തി. മമ്പാട് എ.എം.യു.പി സ്കൂളിൽ കൃഷിയിടം ഒരുക്കി വിത്ത് പാകി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ ആഘോഷ പരിപാടിക്ക് തുടക്കംകുറിച്ചു. കൃഷിദർശൻ വിളംബര ജാഥ മമ്പാട് എ.എം.യു.പി സ്കൂളിൽനിന്ന് തുടങ്ങി മമ്പാട് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫിസ് പരിസരത്ത് സമാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.എം. സെമീർ, പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എം.ടി. അഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സബ്മേജർ മുഹമ്മദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ സിനി ഷാജി, സി.ഡി.എസ് ചെയർപേഴ്സൻ ഷിഫ്ന നജീബ്, വണ്ടൂർ എ.ഡി.എ കൃഷി ഓഫിസർ ഷക്കീല തുടങ്ങിയവർ സംസാരിച്ചു. Nbr photo 4 karshaka Dinam Manbad കാർഷിക ദിനത്തോടനുബന്ധിച്ച് മമ്പാടിൽ നടന്ന ഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.