സ്റ്റാഫ് നഴ്‌സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

നിലമ്പൂര്‍: ജില്ല ആശുപത്രിയിലെ വിമുക്തി മിഷനില്‍ സ്റ്റാഫ് നഴ്‌സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്‌സ് തസ്തികക്ക് ബി.എസ്​സി നഴ്‌സിങ് /ജി.എന്‍.എം, ഒരു വര്‍ഷത്തില്‍ കുറയാത്ത സൈക്യാട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത. മൂന്ന് ഒഴിവുകളാണുള്ളത്. പ്രതിമാസ വേതനം 27,800 രൂപ. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികക്ക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍/ എം.എസ്.ഡബ്ല്യു ആണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 30,700 രൂപ. അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 11ന് മലപ്പുറം ജില്ല മെഡിക്കല്‍ ഓഫിസില്‍ (ആരോഗ്യം). ഫോണ്‍: 0483 2736241, 9446238577.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.