സ്വാതന്ത്ര്യ ദിനാഘോഷം

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. ചെയർമാൻ എ. ഉസ്മാൻ പതാക ഉയർത്തി. വൈസ് ചെയർപേഴ്സൻ ഷഹബാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഷാഹുൽ ഹമീദ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. മുസ്തഫ എന്നിവർ സംസാരിച്ചു. ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പ് നഗരസഭ തല ഉദ്ഘാടനം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് വീടുകളിൽ ക്യൂ.ആർ കോഡ് പതിപ്പിച്ച് നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.